കോഴിക്കോട്: അന്തര്‍ദേശീയ അയ്യപ്പമഹാസംഗമം വെര്‍ച്വല്‍ സമ്മേളനത്തിന്റെ ഭാഗമായി നവംബർ എട്ടിന് രാവിലെ 11ന് മലാപ്പറമ്പ് വേദവ്യാസവിദ്യാലയത്തില്‍ അയ്യപ്പസംഗമം ചേരും. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ അദ്ധ്യക്ഷനാകും. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചും അയ്യപ്പതത്വത്തെക്കുറിച്ചും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.
സ്വാമി താപ്താനന്ദ, മുല്ലപ്പളളി കൃഷ്ണന്‍ നമ്ബൂതിരി, പ്രമോദ് ഐക്കരപ്പടി, നവീന്‍ ശങ്കര്‍, എസ്. പ്രബോധ്കുമാര്‍, ശ്രീധരന്‍ ഗുരുസ്വാമി, ശശി കമ്മട്ടേരി, അഡ്വ. സന്തോഷ്, ശബരിമല അയ്യപ്പസമാജം ദേശീയ സെക്രട്ടറി ഈറോട് രാജന്‍ എന്നിവര്‍ സംസാരിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഭവനം സന്നിധാനം എന്ന സന്ദേശം ഉയര്‍ത്തി അയ്യപ്പഭക്തന്മാരുടെ ആരോഗ്യവും ശബരിമലയിലെ ആചാരങ്ങളും സംരക്ഷിക്കാനായി അന്തര്‍ദേശീയതലത്തില്‍ വെര്‍ച്വല്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വ ത്തിലാണ് സംഗമം.
Post Your Comments