ലണ്ടൻ: പഴകിയ ബ്രഡ് ഉണ്ടോ എങ്കിൽ ഇനി ബിയർ ഉണ്ടാക്കാം. പുത്തൻ ആശയങ്ങൾ മുന്നോട്ടുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. അതിലൂടെ കച്ചവടസാധ്യതകള്‍ക്ക് പുറമേ സമൂഹത്തിന് ഗുണകരമായ രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരും നിരവധിപ്പേരുണ്ട്. അത്തരത്തില്‍ ഒരാളാണ് ബ്രിട്ടണില്‍ നിന്നുള്ള ഡിമിട്രിസ്മരിയോസ് സ്‌റ്റോയിഡിസ്.
പഴകിയ നിലയിലുള്ള ബ്രെഡില്‍ നിന്ന് ബിയര്‍ ഉണ്ടാക്കിയാണ് ഡിമിട്രിസ്മരിയോസ് സ്‌റ്റോയിഡിസ് വാര്‍ത്തകളില്‍ നിറഞ്ഞത്. ലഹരി പകരും എന്നതിലുപരി പാഴ്‌വസ്തുക്കളുടെ വര്‍ധന തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഫ്യൂച്ചര്‍ ബ്രൂ എന്ന പേരിലാണ് ഡിമിട്രിസ്മരിയോസ് സ്‌റ്റോയിഡിസിന്റെ കമ്പനി. എന്‍ജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് തന്റേതായ സംഭാവനകള്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് പുതിയ ബിയര്‍ കണ്ടുപിടിച്ചത്.
Read Also: ആപിൽ കുടുങ്ങി മോഷ്ടാവ്; അമിത ശബ്ദത്തില്‍ ഓടിച്ച് വന്നത് മോഷണം പോയ ബുള്ളറ്റിൽ
പാഴായ ഭക്ഷ്യവസ്തുക്കളുടെ അളവ് കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഡിമിട്രിസ്മരിയോസ് സ്‌റ്റോയിഡിസ് പറയുന്നു. പുതിയ സംരംഭത്തില്‍ 20000 പൗണ്ട് നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്. തന്റെ ഉല്‍പ്പന്നത്തെ കാര്‍ബണ്‍ നെഗറ്റീവ് ബിയര്‍ എന്നാണ് ഈ 23കാരന്‍ വിശേഷിപ്പിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബ്രെഡ് തുടങ്ങി സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
Post Your Comments