
മുംബൈ: റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ മന്ത്രി, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേദ്കറിന്റെ പ്രതികരണം.
‘മഹാരാഷ്ട്രയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് മാധ്യമങ്ങളെ ഇത്തരത്തില്‍ സമീപിച്ചിരുന്ന അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്’ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
read also: യുഎസ് കോണ്‍ഗ്രസിലേക്ക് ഇന്ത്യൻ വംശജനായ രാജാ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു
നേരത്തെ പോലീസ് അന്വേഷണം അവസാനിപ്പിച്ച ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലിസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വീട്ടില്‍ കയറിയാണ് പൊലിസ് അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്.2018ലായിരുന്നു സംഭവം. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്.
read also: മുംബൈ പോലീസ് അർണാബിന്റെ വസതിയിലെത്തി ബലമായി കസ്റ്റഡിയിലെടുത്തു
നേരത്തെ ഈ കേസ് അര്‍ണബിന് എതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് തളളിയിരുന്നതാണ്. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്.
Post Your Comments