ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍, അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി തന്നെയെന്ന് തെളിയിച്ച് ടിആര്‍പി റേറ്റിംഗ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുളള രാജ്യത്തെ ചാനല്‍ റിപ്പബ്ലിക് ആണെന്നാണ് ടിആര്‍പിയില്‍ നിന്നും വ്യക്തമാകുന്നത്. നീണ്ട 17 മാസങ്ങള്‍ക്ക് ശേഷമാണ്, ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് ടിആര്‍പി പുറത്തുവിടുന്നത്.
മറ്റ് ഇംഗ്ലീഷ് ന്യൂസ് ചാനലുകളേക്കാള്‍, റിപ്പബ്ലിക്ക് ടിവിക്ക് 200% കൂടുതലാണ് വ്യൂവര്‍ഷിപ്പ്. പ്രമുഖ ദേശീയ വാര്‍ത്താ ചാനലുകളായ ടൈംസ് നൗ, ഇന്ത്യാ ടുഡേ, ന്യൂസ് 18 എന്നിവയെ വളരെയധികം പിന്നിലാക്കിയാണ് റിപ്പബ്ലിക്ക് ടിവി ഒന്നാം സ്ഥാനത്ത് എത്തിയത്.
റിപ്പബ്ലിക് ടിവിയ്ക്ക് കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്നതിനായി, ഉടമ അര്‍ണാബ് ഗോസ്വാമി കൃത്രിമം കാണിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ്, ചാനലുകളുടെ ടിആര്‍പി കണക്കാക്കുന്നത് നിര്‍ത്തിയത്. എന്നാല്‍, ഇന്ന് പുറത്തുവിട്ട കണക്കുകള്‍ ഈ ആരോപണത്തെ പൂര്‍ണമായും തള്ളുന്നതാണ്. റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയില്‍ ബാരോമീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ, പണം നല്‍കി റിപ്പബ്ലിക് ടിവി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
ബാര്‍കിന് വേണ്ടി റേറ്റിംഗ് ബോക്സുകള്‍ സ്ഥാപിക്കുന്ന ഹാന്‍സ് റിസര്‍ച്ച് കമ്പനിയാണ്, റിപ്പബ്ലിക് ടിവിയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയത്. ഇതിന് പിന്നാലെ, അന്വേഷണ സംഘങ്ങളുടെ വേട്ടയ്ക്കും മാധ്യമ വിചാരണകള്‍ക്കും ചാനല്‍ ഉടമയും മറ്റ് ജീവനക്കാരും ഇരയായിരുന്നു. ഇതോടെ ടിആര്‍പി കണക്കാക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തിവെച്ചു.
എന്നാല്‍, മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍, റിപ്പബ്ലിക് ടിവിയ്ക്ക് നേരെ ഉയര്‍ന്നത് കേവലം ആരോപണം മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments