മുംബൈ: അർണാബ് വിവാദത്തിൽ വൻ ട്വിസ്റ്റുമായി ബിജെപി. ആത്മഹത്യ ചെയ്ത നായിക്കിൽ നിന്ന് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ പേരിൽ വസ്തുവകകൾ വാങ്ങിയിരുന്നതായി ബിജെപി നേതാവും മുൻമന്ത്രിയുമായ കൃതിക് സോമയ്യ പത്ര സമ്മേളനത്തിൽ തെളിവുകൾ നിരത്തി. ഇത് കൂടാതെ നായിക്കിന്റെ ഭാര്യയും മകളും ശരദ് പവറുമായി നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിടുന്നു.
ഇതോടെ സംഭവത്തിൽ വലിയ ഗൂഢാലോചന ആണെന്നാണ് അർണാബ് ഫാൻസിന്റെ ആരോപണം. അർണാബ് ഗോസ്വാമിയെ ടാർഗറ്റ് ചെയ്തത് പൽഘർ സന്യാസിമാരുടെ കൊലപാതകത്തിൽ ഉദ്ധവ് സർക്കാരിനെതിരെ തിരിഞ്ഞതിനാണ് എന്നാണു പൊതുവെ ആരോപണം. കൂടാതെ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ആദിത്യ താക്കറെയുടെ പേരും ഉയർന്നു കേട്ടിരുന്നു. കങ്കണ റണൗത്തിനെതിരെയും ഉദ്ധവ് സർക്കാർ തിരിഞ്ഞത് ഇതുകൊണ്ടാണെന്നാണ് ആരോപണം.
read also: മോദി ഭരണത്തില്‍ രാജ്യത്ത് ജനങ്ങളുടെ നിലനില്‍പ് അപകടത്തില്‍: സിപിഐ എം പിബി
അതേസമയം രശ്മി താക്കറെയും ശിവസേന നേതാവ് മനീഷ വൈകറും സംയുക്തമായി റെവിനടുത്ത് സ്ഥലം വാങ്ങിയതായി കാണിക്കുന്ന രേഖകൾ എന്റെ പക്കലുണ്ട്. അത്തരം ഡീലുകളുടെ കുറഞ്ഞത് ഒമ്പത് 7/12 എക്‌സ്‌ട്രാക്റ്റുകളുണ്ട്. ഈ ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കേസ് ഇത്രയും പ്രമുഖമാകുമ്പോൾ എന്തുകൊണ്ടാണ് ഇത് നേരത്തെ വെളിപ്പെടുത്താത്തത്? ” എന്നും അദ്ദേഹം ചോദിച്ചു. ഈ ഭൂമി ഇടപാടുകളാണ് പൊതുജനത്തിന്റെ ശ്രദ്ധ മാറാനായി അര്ണാബിനെ ടാർഗറ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
I verified concern documents &
sent to Collector & SP. 7/12 land records (Murud Raigad) Maharashtra Government Website of Land Records, election affidavit, it’s confirm CM Uddhav Thackeray (Family Wife) had land transaction with Late Anvay Naik (Family) @BJP4India @Dev_Fadnavis— Kirit Somaiya (@KiritSomaiya) November 11, 2020
Post Your Comments