വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രാജ കൃഷ്ണമൂര്‍ത്തി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് 47കാരനായ കൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെടുന്നത്. 2016ലും ഇദ്ദേഹം മല്‍സരിച്ച് ജയിച്ചിരുന്നു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി പ്രതിനിധി പ്രസ്റ്റണ്‍ നെല്‍സണെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
71 ശതമാനം വോട്ടുകള്‍ കൃഷ്ണമൂര്‍ത്തി നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. തമിഴ്‌നാട്ടുകാരാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍. ദില്ലിയിലാണ് ജനനം. പിന്നീടാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഒട്ടേറെ ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ മല്‍സര രംഗത്തുണ്ട്. കാലഫോര്‍ണിയയില്‍ നിന്ന് മല്‍സരിക്കുന്ന ആമി ബേറ അഞ്ചാംതവണയാണ് ജനവിധി തേടുന്നത്. കാലഫോര്‍ണിയയില്‍ നിന്നുതന്നെയാണ് റോ ഖന്നയും മല്‍സരിക്കുന്നത്.
ഇദ്ദേഹം മൂന്നാം തവണയാണ് ജനവിധി തേടിയത്. വാഷിങ്ടണ്‍ സംസ്ഥാനത്ത് നിന്ന് മല്‍സരിക്കുന്ന പ്രമീള ജയപാല്‍ മൂന്നാംതവണ ജനവിധി തേടുന്ന ഇന്ത്യന്‍ വംശജയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കമല ഹാരിസാണ് മല്‍സര രംഗത്തുള്ള പ്രധാന ഇന്ത്യന്‍ വംശജ. റിപബ്ലിക് പാര്‍ട്ടിയുടെ കൃഷ്ണ ബന്‍സാള്‍, മാഗ്ന അനന്തത്മുല, സാറ ഗിഡിയോണ്‍, ശ്രീ പ്രിസ്റ്റണ്‍ കുല്‍ക്കര്‍ണി എന്നിവരും മല്‍സര രംഗത്തുള്ള ഇന്ത്യന്‍ വംശജരാണ്.
Post Your Comments