മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ കുടുക്കാൻ ഗൂഢാലോചന നടന്നതായി വെളിപ്പെടുത്തൽ. ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് അഴിമതി കേസില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റു ചെയ്യണമെന്ന് മഹാരാഷ്ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായാണ് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട മുംബൈ പോലീസ് ഓഫിസര്‍ സച്ചിന്‍ വാസ് വ്യക്തമാക്കിയത്. എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റിനു നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്
ടിആര്‍പി കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ടെലിവിഷന്‍ സ്റ്റുഡിയോ ഇന്റീരിയര്‍ ചെയ്ത ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അര്‍ണാബിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. തന്നെ പോലീസ് സേനയില്‍ തിരിച്ചെടുക്കുമെന്ന് അനില്‍ ദേശ്മുഖ് ഉറപ്പ് തന്നിരുന്നതായും സച്ചിന്‍ വാസ് മൊഴിയില്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ കൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടി മാലിന്യ ശേഖരണം നടത്താന്‍ എംഡി
ടിആര്‍പി അഴിമതി കേസിനെ കൂടാതെ, ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനായി അനില്‍ ദേശ്മുഖ് തന്റെ ഓഫീസിലും വസതിയിലും നിരന്തരം വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ദേശ്മുഖിനും കൂട്ടാളികള്‍ക്കുമെതിരെ ആരംഭിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടക്കുന്ന തുടരന്വേഷണത്തിലാണ് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്നിൽ സച്ചിന്‍ വാസ് മൊഴി നല്‍കിയത്.
അതേസമയം, അഴിമതി ആരോപണങ്ങളും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ച അന്വേഷണത്തെത്തുടര്‍ന്ന് അനില്‍ ദേശ്മുഖ് നേരത്തേ ആഭ്യന്തര മന്ത്രി പദം രാജിവച്ചിരുന്നു. കേസിൽ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷമാണ് ദേശ്മുഖിനും കൂട്ടാളികള്‍ക്കുമെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. സച്ചിന്‍ വാസ് നൽകിയ മൊഴി പുറത്തുവന്നതോടെ റിപ്പബ്ലിക്കും അര്‍ണബും വിജയിച്ചു എന്നും ഏറ്റവും പ്രധാനമായി, ജനം വിജയിച്ചു എന്നും റിപ്പബ്ലിക് ടിവി ട്വിറ്ററിൽ വ്യക്തമാക്കി.
#RepublicWins | The conspiracy is out: Republic and Arnab have won. But more importantly, the people have won.
Tune in to watch here – https://t.co/RZHKU3wOei pic.twitter.com/T5coL8KzqK
— Republic (@republic) September 17, 2021
Post Your Comments