റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബയ് പൊലീസ് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തിരുന്നു.വീട്ടിലെത്തി ബലമായാണ് അദ്ദേഹത്തെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാദ്ധ്യമ സ്വാന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് അര്‍ണബിന്റെ അറസ്റ്റെന്ന് നിരവധി പേര്‍ പ്രതികരിച്ചു. അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പരസ്യ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ സന്ദീപ് വാര്യരുടെ പോസ്റ്റ് വളരെയേറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
അർണോബ് ഗോസ്വാമിക്കെതിരായ മഹാരാഷ്ട്രയിലെ കോൺഗ്രസ് ശിവസേന സർക്കാർ പ്രതികാര നടപടി ലജ്ജാകരമാണ്. വിട്ടുവീഴ്ചയില്ലാത്ത , അർപ്പണബോധത്തോടെയുള്ള , നട്ടെല്ലുള്ള മാധ്യമ പ്രവർത്തനത്തിന് അർണോബ് നൽകേണ്ടി വന്ന വിലയാണ് ഈ അറസ്റ്റ് .
ഇതിനെല്ലാം തുടക്കം ഒന്നിൽ നിന്നാണ്.. സോണിയയെ അവരുടെ യഥാർത്ഥ പേര് മൈനോ എന്നു വിളിച്ചു. അന്ന് തുടങ്ങിയതാണ് ഈ വേട്ടയാടൽ..ഈ മഹാരാഷ്ട്ര പോലീസിന്റെ ആത്മാർത്ഥത മുൻപും നമ്മൾ കണ്ടതാണ്. പാൽഘർ സന്യാസിമാരെ തല്ലി കൊന്നത് ഇതേ മഹാരാഷ്ട്ര പോലീസിന്റെ മുന്നിലിട്ടാണ്.കങ്കണ റണാവത്തിന്റെ ഓഫീസ് തകർത്തതും ഇതേ പോലീസ്.. റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനെ ഒരു കൂട്ടം ഗുണ്ടകൾ ആക്രമിച്ചപ്പോൾ അതിൽ നടപടി എടുക്കാത്തതും ഇതേ പോലീസ്… എന്നാൽ ഈ മൂന്ന് സംഭവത്തിലും മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത് അർണാബ്.
മഹാരാഷ്ട്ര പോലീസിന്റെ രാജാവിനെക്കാൾ രാജഭക്തി സംശയിക്കേണ്ടിയിരിക്കുന്നു.. എന്തിനാണ് സ്റ്റേഷനിൽ വരാൻ തയ്യാറുള്ള അർണബിനെ അതിരാവിലെ തന്നെ ഫ്ലാറ്റിൽ നിന്നും മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയത്..? അയാളെ അറസ്റ്റ് ചെയ്യാൻ സച്ചിൻ വാസേയെ പോലുള്ള എൻകൌണ്ടർ സ്പെഷ്യലിസ്റ് എന്തിനാണ്? മുംബൈയിൽ നിന്നും 100km അകലെയുള്ള റായ്ഗഡ് സ്റ്റേഷനിൽ കൊണ്ട് പോകേണ്ട ആവശ്യം എന്താണ്?
അമ്മായിയമ്മ പ്രധാനമന്ത്രി ആയപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പോലെ.. രാജ്യത്ത് ഇനി ഭരണം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ഭരണം ഉള്ള സംസ്ഥാനത്തു അത് നടപ്പിലാക്കാനാണോ മൈനോ ഇതെല്ലാം ചെയ്യുന്നത്? ഇത് കൃത്യമായി അർണബിനെ ഇല്ലാതാക്കാൻ നടത്തിയ ശ്രമം തന്നെയാണ്..
മാധ്യമപ്രവർത്തകരോടുള്ള എതിർപ്പിന്റെ ലൈറ്റ് വേർഷൻ കേരളത്തിലും മാക്സ് പ്രൊ വേർഷൻ മഹാരാഷ്ട്രയിലും നടക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൊത്തകച്ചവടക്കാർ പ്രതികരിക്കുന്നുമില്ല..
Post Your Comments