കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരസ്യ പരാമർശവുമായി ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന മുന്‍ ഉപാധ്യക്ഷനുമായ പി എം വേലായുധന്‍. സുരേന്ദ്രൻ ന്‍ വഞ്ചിച്ചെന്നും ആദ്യകാല നേതാക്കളെ വൃദ്ധസദനത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനുപിന്നാലെയാണ് പട്ടികജാതി മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍കൂടിയായ പി എം വേലായുധന്‍, സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട തന്നെ അവഗണിക്കുകയാണെന്നു പറഞ്ഞ വേലായുധന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിങ്ങിപ്പൊട്ടി. എ പി അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരുടെ വരവോടെ ബിജെപിയില്‍ വന്നവെള്ളം നിന്നവെള്ളത്തെ കൊണ്ടുപോയ അവസ്ഥയാണെന്നും –- പെരുമ്പാവൂരിലെ വസതിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാൽ സംഘടനാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായിരുന്ന എന്നെയും കെ പി ശ്രീശനെയും അതേ സ്ഥാനത്തു നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. പ്രസിഡന്റായി എട്ടുമാസം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചില്ല. പരാതി പറയാന്‍ വിളിച്ചാല്‍ ഫോണെടുക്കില്ല. പി എസ് ശ്രീധരന്‍പിള്ളയും സി കെ പത്മനാഭനും പി കെ കൃഷ്ണദാസും ഫോണെടുക്കും. പക്ഷേ, സുരേന്ദ്രന്‍ ഫോണെടുക്കില്ല. എന്നെപ്പോലെ ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും വീട്ടിലിരിക്കുകയാണ്. നേതാക്കളുടെപോലും പരാതി കേള്‍ക്കാന്‍ തയ്യാറാകാത്ത സുരേന്ദ്രന്‍ എങ്ങനെ പ്രവര്‍ത്തകരുടെ പരാതി കേള്‍ക്കും. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും വേലായുധന്‍ പറഞ്ഞു.
Post Your Comments