കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
read also: ദുബായ് ആർട്ട് സീസൺ ജനുവരി 4 ന് തുടങ്ങും : സാംസ്‌കാരിക പരിപാടികൾക്ക് പ്രാമുഖ്യം നൽകും
നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്ന് ബോഗികൾ വേർപെട്ടത്. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു.
Post Your Comments