തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്‌റ്റിലായതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തും.
പരിശോധന നടത്തുന്നതിനായി ബെംഗളൂരുവില്‍നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷ് കോടിയേരിയെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ബിനീഷ് കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കാര്‍പാലസ് എന്ന സ്ഥാപനത്തിലും പരിശോധനയുണ്ടാകുമെന്നാണ് സൂചന. ബിനീഷിന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
Post Your Comments