Latest NewsNewsIndia

സംസ്ഥാനത്ത് ലൗജിഹാദ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : ലവ് ജിഹാദ് നിർത്തലാക്കാൻ കർശന നടപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിർബന്ധിത മതപരിവർത്തനം ഇല്ലാതാക്കാൻ കർശന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Read Also : “ദേശീയ തലത്തിൽ സിപിഎം കോൺഗ്രസുമായി കൈകോർക്കും ; കേരളത്തിൽ തല്ക്കാലം അതുണ്ടാകില്ല” : സി പി എം കേന്ദ്രകമ്മിറ്റി

വിവാഹത്തിനായുള്ള മതപരിവർത്തനം അസാധുവാണെന്നും, അനുവദിക്കാനികില്ലെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൗജിഹാദ് തടയുന്നതിനായി സംസ്ഥാനത്ത് കർശന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. മതം മറച്ചുവെച്ച് പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്നവർക്ക് അദ്ദേഹം താക്കീതും നൽകിയിട്ടുണ്ട്.

വിവാഹത്തിനായുള്ള മതപരിവർത്തനം അനുവദിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ലൗജിഹാദ് ഇല്ലാതാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി സംസ്ഥാനത്ത് ശക്തമായ നിയമം കൊണ്ടുവരും. മതം മറച്ചുവെച്ച് തങ്ങളുടെ സഹോദരിമാരോട് കളിക്കാൻ നിൽക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ ഇനിയും തിരുത്തിയില്ലെങ്കിൽ നിങ്ങളുടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button