റിയാദ് : അനധികൃത സിം കാർഡുകൾ വിറ്റ പ്രവാസികള്‍ സൗദിയിൽ പിടിയിൽ. അല്‍ ഹസയിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ഒരു ഇന്ത്യക്കാരനും എട്ട് ബംഗ്ലാദേശുകാരുമാണ് പിടിയിലായത്..
വിവിധ കമ്പനികളുടെ 37,557 സിം കാര്‍ഡുകളും 155 മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും ഇവരിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. താമസസ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യക്കാരന്റെ സിം കാര്‍ഡ് വില്‍പ്പന. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
Post Your Comments