ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. റൊണാൾഡോയുടെ രോഗം ഭേദമായ വിവരം യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം കോവിഡ് മുക്തനായത്.
Also read : വിയന്ന ഓപ്പൺ ടെന്നീസ് : ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരത്തിന് അപ്രതീക്ഷിത തോൽവി
പോർച്ചുഗൽ സൂപ്പർ താരം നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പിസിആർ പരിശോധനയിലും താരത്തിന്റെ കോവിഡ് ഭേദമായിരുന്നില്ല. ഇതിനാൽ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കെതിരായ മത്സരം യുവന്റസ് താരം കൂടിയായ റൊണാൾഡോയ്ക്ക് നഷ്ടമായിരുന്നു. <br> <br> ഞായറാഴ്ച നടക്കുന്ന സീരി എയിലെ മല്‍സരത്തിന് റൊണാള്‍ഡോ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്
Post Your Comments