വിയന്ന : ടെന്നീസ് പോരാട്ടത്തിൽ അപ്രതീക്ഷിത തോൽവിയുമായി ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്. ക്വാർട്ടർ ഫൈനലിൽ ക്വാർട്ടർ ഫൈനലിൽ 42-ാം റാങ്കുകാരനായ ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയാണ് സെർബിയൻ താരത്തെ തോൽപ്പിച്ചത്.സ്കോർ: 6-2, 6-1.
Also read : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനാഫലം പുറത്ത്
മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ രണ്ടാം സീഡും നിലവിലെ ജേതാവും ആയ ഓസ്ട്രിയൻ താരം ഡൊമനിക് തീമും ടൂർണമെന്റിൽ നിന്നു പുറത്തായി. അഞ്ചാം സീഡ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് ആണ് തീമിനെ തോൽപ്പിച്ചത്. സ്കോർ: 7-6, 6-2.<br> <br> സെമിയിൽ നാലാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ച് എത്തുന്ന ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റേഴ്സണാണ് റൂബ്ലേവിന്റെ എതിരാളി.
Post Your Comments