വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ പാഠ്യപദ്ധതിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ യൂറോപ്യൻ രാജ്യമായ പോർച്ചുഗൽ. പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് ശമ്പള ബോണസ് നേടാവുന്ന പുതിയ പദ്ധതിക്കാണ് പോർച്ചുഗീസ് ഭരണകൂടം രൂപം നൽകിയിരിക്കുന്നത്. പോർച്ചുഗീസ് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമവ്യവസ്ഥകൾ പാലിക്കുന്ന ബിരുദധാരികൾക്കും, ബിരുദാനന്തര ബിരുദധാരികൾക്കും അവരുടെ ബാച്ചിലേഴ്സ് ഡിഗ്രിയുടെ ഓരോ വർഷത്തിനും 697 യൂറോ (ഏകദേശം 63,300 രൂപ) വാർഷിക ബോണസും, ബിരുദാനന്തര ബിരുദത്തിന്റെ ഓരോ വർഷത്തിനും 1,500 യൂറോയും (1.36 ലക്ഷം രൂപ) ലഭിക്കും.
കഴിഞ്ഞ സെപ്റ്റംബറിലാണ് പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇതുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കിയത്. തുടർന്ന് ഡിസംബർ 28-ന് ഇവ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയായിരുന്നു. 2023-ൽ പോർച്ചുഗീസ് സർവകലാശാലയിൽ നിന്ന് ബിരുദമോ, ബിരുദാനന്ദ ബിരുദമോ നേടിയ 35 വയസിന് താഴെയുള്ളവർക്ക് ഈ ശമ്പള ബോണസ് ലഭിക്കുന്നതാണ്. കൂടാതെ, 2023-ന് മുൻപ് ബിരുദം നേടിയവർക്കും പുതിയ ശമ്പള ബോണസ് സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.
Post Your Comments