News

ആശുപത്രിയുടെ മൂത്രപ്പുരയ്ക്ക് പാർട്ടി പതാകയുടെ നിറം നൽകിയതായി പരാതി ; പ്രതിഷേധവുമായി പ്രവർത്തകർ

ലഖ്‌നൗ: റെയില്‍വേ ആശുപത്രിയുടെ മൂത്രപ്പുരയ്ക്ക് പാര്‍ട്ടി പതാകയുടെ നിറം നല്‍കിയെന്ന് പരാതിയുമായി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ റെയില്‍വേ ആശുപത്രിയുടെ മൂത്രപ്പുരയ്ക്കാണ് ചുവപ്പും പച്ചയും നിറങ്ങള്‍ നല്‍കിയിരിക്കുന്നത്.

Read Also : കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം : സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

സമാജ്‌വാദി പാര്‍ട്ടിയുടെ പതാകയുടെ നിറം ചുവപ്പും പച്ചയുമാണ്. ഇതേ നിറം മൂത്രപ്പുരയ്ക്ക് നല്‍കിയിരിക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനാണെന്നാണ് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരിക്കുന്നത്.

ഗോരഖ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ എസ്.പിയുടെ പതാകയുടെ നിറം മൂത്രപ്പുരയ്ക്ക് നല്‍കിയത് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതും ലജ്ജാകരവുമായ സംഭവമാണെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിന്ററില്‍ പാര്‍ട്ടി പ്രതികരിച്ചത്.

ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയുടെ നിറങ്ങളെ അപമാനിക്കുന്നത് തികച്ചും അപലപനീയമാണെന്നും ട്വീറ്റില്‍ പറയുന്നു.സംഭവത്തില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ബഹുജനപ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

shortlink

Post Your Comments


Back to top button