തിരുവനന്തപുരം: സിപിഎമ്മിന് ഇത് ഏറ്റവും നല്ലകാലം. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം… എല്ലാം വെളിച്ചത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് മിണ്ടാട്ടമില്ല.. സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടിയും സര്‍ക്കാരും കസ്റ്റഡിയിലായി. ബിനീഷ് കോടിയേരി അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായി. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. സംസ്ഥാനത്തില്‍ ഭരണാധികാരം ഉപയോഗിച്ച് തീവെട്ടി കൊളളകളാണ് നടക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന് അധോലോക പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
‘നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കാമെന്നാണോ കരുതുന്നത്. അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസാണ് നേതൃത്വം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. കേന്ദ്ര ഏജന്‍സിയെ വിളിച്ച് വരുതിയത് മുഖ്യമന്ത്രിയല്ലേ? പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച ശേഷമാണ് കേസില്‍ അന്വേഷണം വന്നത്. അറസ്റ്റ് വന്നപ്പോള്‍ അത് പകപോക്കലാണെന്ന് പാര്‍ട്ടി പറയുന്നത് എന്തിനാണ്?’ ചെന്നിത്തല ചോദിച്ചു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറി രാജിവയ്ക്കാതിരിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments