Latest NewsNewsOman

ഒമാനിൽ വിദേശികളുടെ തൊഴില്‍ വിസയ്ക്കുള്ള ഫീസ് വര്‍ധിപ്പിക്കും

മസ്‌കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസയ്ക്കുള്ള ഫീസ് അഞ്ച് ശതമാനം വർധിപ്പിക്കും. സ്വദേശി തൊഴിലാളികള്‍ക്കായി പുതുതായി രൂപീകരിച്ച തൊഴില്‍ സുരക്ഷാ സംവിധാനത്തിലേക്ക് ഈ അധിക തുക മാറ്റിവെക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ ഫീസ് 300 റിയാലാണ്. ഇതിന്റെ സ്ഥാനത്ത് 315 റിയാല്‍ നല്‍കേണ്ടി വരും. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിഞ്ഞ് ഇ പുതുക്കുന്നതിനും അധിക ഫീസ് നല്‍കണം.

Read also: സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികൾ

അതേസമയം ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, കൃഷി തോട്ടക്കാര്‍ എന്നീ തസ്തികകളിലേക്കുള്ള തൊഴില്‍ പെര്‍മിറ്റുകള്‍, മറ്റ് പ്രത്യേക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയ്ക്ക് ഈ വര്‍ധനവ് ബാധകമല്ല. സ്വന്തം കാരണത്താല്‍ അല്ലാതെ ജോലി നഷ്ടപ്പെട്ട സ്വദേശികള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ് തൊഴില്‍ സുരക്ഷാ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button