നടുറോഡിൽ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്, ലവ് ജിഹാദ് ആരോപണവുമായി കുടുംബം രംഗത്തെത്തി. തിങ്കളാഴ്ച കോളേജില്‍ നിന്നും വരുമ്പോള്‍ നികിതാ തോമാര്‍ എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ തൗഫീഖ് എന്ന യുവാവും കൂട്ടുകാരനുമാണ് അറസ്റ്റിലായിരിക്കുന്നത്.
എന്നാൽ ഫരീദാബാദിലെ ബല്ലഭഗഡിലെ കോളേജിന് പുറത്ത് പകല്‍ വെളിച്ചത്തില്‍ നികിത തോമറിനെ ക്രൂരമായി കൊലപ്പെടുത്തിയത് രാജ്യത്ത് ആകെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 21 കാരിയായ നികിതയെ തൗസീഫ് എന്നയാളാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് നടി കങ്കണ റണാവത് ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തിടെ ഫ്രാന്‍സില്‍ സംഭവിച്ചതില്‍ ലോകം മുഴുവന്‍ ഞെട്ടിപ്പോയി, എന്നിട്ടും ഈ ജിഹാദികള്‍ക്ക് നാണക്കേടോ നിയമഭയമോ ഇല്ല. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കോളേജിന് പുറത്ത് പകല്‍ വെടിവച്ച് കൊന്നിരിക്കുന്നു. അടിയന്തിര നടപടികള്‍ ആവശ്യമാണ്. #weWantEncounterOfTaufeeq – എന്നാണ് നടി കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അമിത വേഗത്തിൽ കാറില്‍ സംഭവസ്ഥലത്തെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ യുവതിയെ അകത്തേക്ക് വലിച്ചിടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രധാന പ്രതി കുട്ടിയെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് എസിപി വ്യക്തമാക്കി, കഴിഞ്ഞ രണ്ട് വര്‍ഷമായി തൗസീഫ് നികിതയെ ഉപദ്രവിക്കുകയാണെന്നും വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. നികിതയെ മതപരിവര്‍ത്തനം ചെയ്യാന്‍ തൗഫീഖ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിക്ക് വധശിക്ഷ നല്‍കണം, ഞങ്ങളുടെ കുടുംബത്തിന് സുരക്ഷ നല്‍കണം,’ യുവതിയുടെ പിതാവ് പറഞ്ഞു.
അന്വേഷണത്തിനിടെ പ്രധാന പ്രതി നേരത്തെ യുവതിയുടെ സഹപാഠിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ മുഴുവന്‍ ദൃശ്യവും ആരോ മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാൽ ലവ് ജിഹാദിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് തൗഫീഖിന്റെ കുടുംബം പറയുന്നത്. എല്ലാ മതങ്ങളെയും ആദരിക്കുന്നവരാണ് തങ്ങള്‍ എന്നും അതുകൊണ്ട് ഇതില്‍ ലവ് ജിഹാദിനെക്കുറിച്ച് പരാമര്‍ശിക്കരുതെന്നും പറഞ്ഞു. സംഭവത്തില്‍ വിഷമം രേഖപ്പെടുത്തിയ കുടുംബം തൗഫീഖിന്റെ കയ്യില്‍ തോക്ക് പോലെയുള്ള ആയുധം ഉണ്ടെന്ന് അറിയുക പോലും ചെയ്തിരുന്നില്ലെന്ന് പറഞ്ഞു.
Post Your Comments