ഗ്രേറ്റ തുൻബർഗിന് വേണ്ടി ടൂൾക്കിറ്റ് ഉണ്ടാക്കി നൽകിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് പരിസ്ഥിതി പ്രവർത്തകയും അഭിഭാഷകയുമായ നികിത ജേക്കബ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു നികിത പറയുന്നത്. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി ഇവർ കോടതിയെ സമീപിച്ചിരുന്നു.
ദിഷയും ശാന്തനുവും നികിതയും ചേർന്നാണ് ടൂൾകിറ്റ് ഉണ്ടാക്കിയതെന്നും അത് ടെലഗ്രാം ആപ്പ് വഴി ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറയുന്നു. കർഷക സമരത്തെ സഹായിക്കാനും സ്വാധീനിക്കാനും ഉതകുന്നതായിരുന്നു ടൂൾക്കിറ്റ്. ‘‘പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയ്ക്ക് വേണ്ടി പുനീത് എന്ന സ്ത്രീ കാനഡയിൽ നിന്ന് നികിതയെ ബന്ധപ്പെട്ടതാണ് എല്ലാത്തിൻ്റേയും തുടക്കം. സംഘടനയുടെ സ്ഥാപകൻ മോ ദാലിവാളുമായി സൂം മീറ്റിംഗ് സംഘടിപ്പിച്ചു. നികിതയും ദിഷയും അടക്കം 60 പേർ സൂം യോഗത്തിൽ പങ്കെടുത്തു. ആ യോഗത്തിൽ ടൂൾക്കിറ്റ് സംബന്ധിച്ച ചർച്ച നടന്നു.” ഒരു മുതിർന്ന സൈബർസെൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ദേശദ്രോഹം, ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ ദിഷയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ ഖാലിസ്താൻ അനുകൂല സംഘടനകളുമായി ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു. മുംബൈ ഹൈക്കോടതി അഭിഭാഷക നിഖിത ജേക്കബ്, ശാന്ത്നു എന്നിവർക്കെതിരെയും സമാനകേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments