Latest NewsNewsIndia

‘എൻ്റെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത്’; പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ കോടതിയെ സമീപിച്ച് ദിഷ രവി

ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഡൽഹി പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്ന ആരോപണവുമായി ദിഷ രവി. ടൂൾക്കിറ്റുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗുമായി നടത്തിയ ചാറ്റുകൾ പോലീസ് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യവുമായി ദിഷ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ചാറ്റുകൾ പരസ്യപ്പെടുത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദിഷ ഹർജിയിൽ ആവശ്യപ്പെടുന്നത്.

Also Read:കൊക്കയുടെ മുകളിലെത്തി സെല്‍ഫിയെടുത്തു, ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊന്നു ; യുവാവിന്റെ ക്രൂരത

ടൂൾക്കിറ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ദിഷയെ കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദിഷയും ഗ്രേറ്റയും തമ്മിൽ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും രേഖകൾ പുറത്തുവിടുന്നതിന് ഡൽഹി പോലീസിന് നിർദ്ദേശം നൽകണമെന്നുമാണ് ദിഷ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തകയും ഫ്രൈഡേസ് ഫോർ ഫ്യൂചർ സഹസ്ഥാപകയുമായ ദിഷ രവിയെ പോലീസ് പിടികൂടിയത്. കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ മറവിൽ ദേശവിരുദ്ധ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷയെ പോലീസ് പിടികൂടിയത്. നിലവിൽ ദിഷ പോലീസ് കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button