Latest NewsKeralaIndia

ദാവൂദ് അല്‍ അറബി യഥാര്‍ത്ഥ പേരല്ലെന്ന് കസ്റ്റംസ്: ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞപ്പോൾ അത് പൊട്ടിക്കാതെ തിരിച്ചയക്കാൻ ആവശ്യപ്പെട്ടതും ഇതേ ‘ദുരൂഹ അറബി ‘

ദാവൂദ് അല്‍ അറബി എന്ന പേരില്‍ നടത്തുന്ന അന്വേഷണം വെറുതെയാകും എന്ന് ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

കൊച്ചി: ദാവൂദ് അല്‍ അറബി യഥാര്‍ത്ഥ പേരല്ലെന്ന് കസ്റ്റംസ് നിഗമനം. സ്വര്‍ണ്ണം അടങ്ങിയ പാഴ്സല്‍ തിരുവനന്തപുരത്ത് തടഞ്ഞു വെച്ചപ്പോള്‍, അത് തുറക്കാതെ ദുബായിലേക്ക് തിരിച്ചയക്കാന്‍ ഉന്നത സ്വാധീനമുള്ള മലയാളി ഇടപെട്ടിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖമീസ്‌ സ്വപ്നയോട് പറഞ്ഞിരുന്നു. ഇത്തരം ഇടപാടുകളില്‍ അദ്ദേഹം വിദഗ്ധനാണ് എന്നും ഭയക്കേണ്ടെന്നും അറ്റാഷേ സ്വപ്നയോടു പറഞ്ഞു.

ദാവൂദ് അല്‍ അറബിയെ കുറിച്ചാണോ അറ്റാഷെ പരാമര്‍ശിച്ചതെന്ന് കസ്റ്റംസിന് ബലമായ സംശയമുണ്ട്.റമീസിന്റെ മൊഴിയില്‍ പറയുന്ന യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’ ഒരു സാങ്കല്‍പ്പിക നാമം മാത്രമെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സികള്‍. ദാവൂദ് എന്ന അന്താരാഷ്ട്ര ഡോണിന്റെ പേരും അറബി എന്ന പേരും ചേര്‍ത്ത് നല്‍കിയ പേരാണ് ‘ദാവൂദ് അല്‍ അറബി’ എന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. ദാവൂദ് അല്‍ അറബി എന്ന പേരില്‍ നടത്തുന്ന അന്വേഷണം വെറുതെയാകും എന്ന് ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

ഇല്ലാത്ത ഒരു വ്യക്തിയുടെ പേരിലാകും അന്വേഷണം നടത്തേണ്ടി വരുന്നത്.’ദാവൂദ് അല്‍ അറബി’ എന്നതുകൊല്ലത്തെ പ്രവാസി വ്യവസായിയാണോ എന്ന സംശയവും അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. അതോ ഇത് ഒരു കോഡ് മാത്രമാണോ വേറെ വ്യക്തി ഇതിനു പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണം ഈ ഇന്‍ഫ്‌ള്വന്‍ഷല്‍ വ്യക്തിയിലേക്കും കാരാട്ട് റസാഖിലേക്കും പോകരുത് എന്ന നിര്‍ബന്ധമുള്ള പ്രതിയാണ് ദാവൂദ് അല്‍ അറബി എന്ന പേര് പുറത്ത് വിട്ടിരിക്കുന്നത്.

read also: ഇ​​സ്‌​​ലാം മ​​​​ത​​​​പ​​​​ഠ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ 18 മരണം

അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത റബ്ബിന്‍സ്.കെ. ഹമീദ് സഹകരിക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് റബ്ബിന്‍സ് ചെയ്യുന്നത്. പാഴ്സല്‍ 21 തവണ കേരളത്തിലേക്ക് കടത്തിയ സ്വര്‍ണം ദുബായില്‍ സ്വീകരിച്ചത് റബ്ബിന്‍സ് ആണെന്നും എന്‍.ഐ.എ മൊഴി കൊടുത്തു. തുടര്‍ന്ന് പ്രതിയെ ഏഴു ദിവസത്തേക്ക് കോടതി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കി.

read also: ‘ലീഗിന്‍റെ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുന്നു’- യുഡിഎഫിനെതിരെ സീറോ മലബാർ സഭ

തനിക്ക് എത്ര ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളുമുണ്ടെന്ന് റബ്ബിന്‍സ് പറയാന്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്ന് എത്തിച്ച ഹവാല പണം ഉപയോഗിച്ച്‌ സ്വര്‍ണം വാങ്ങി രൂപമാറ്റം വരുത്തി പാഴ്സലില്‍ ഒളിപ്പിച്ചതും റബിന്‍സിന്റെ നേതൃത്വത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button