കൊച്ചി: നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ക്കു പങ്കുണ്ടെന്ന മൊഴി നല്കാന് പൂജപ്പുര ജയില്‍ അധികൃതര്‍ ഭീഷണപ്പെടുത്തിയെന്ന സരിത്തിന്റെ മൊഴിയില്‍ കോടതി ഇന്നു തുടര്‍ നപടികള്‍ സ്വീകരിക്കും. കൊച്ചി എന്‍ഐഎ കോടതിയില്‍ ആണ് വാദം നടക്കുക. ദിവസങ്ങളോളം ഉറങ്ങാന്‍ അനുവദിക്കാതെ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയെന്നാണ് സരിത് കോടതിയ്ക്ക് മൊഴി നല്‍കിയിട്ടുള്ളത്.
ഉദ്യോഗസ്ഥരുടെ നടപടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മര്‍ദ്ദത്തിലാക്കി മൊഴി മാറ്റാന്‍ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്ര നിലപാട്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണെന്നാണ് ആവശ്യം. സരിത്തിന്റെ പരാതിയില്‍ ജയില്‍ ഡിജിപിയോട് ഇന്ന് റിപ്പോര്‍ട്ട് നല്കാന് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്റെ മൊഴി ഞെട്ടിപ്പിക്കുന്നതെന്ന് കെ. സുധാകരന് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി നേതാക്കളായ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും പേര് പറയാൻ നിര്‍ബന്ധിച്ചതിനെതിരെ ബിജെപിയും രംഗത്തെത്തി. ഇത്തരത്തിൽ നിരവധി കള്ളക്കേസുകളാണ് ബിജെപി നേതാക്കൾക്കും അണികൾക്കുമെതിരെ സിപിഎം ഒരുക്കുന്നതെന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Post Your Comments