Latest NewsNewsIndia

ഇനി തോന്നും പോലെ പരസ്യം നൽകരുത്; വിലക്കുമായി ഐആര്‍ഡിഎ

പോളിസി വ്യവസ്ഥകളും മറ്റും കൃത്യമായും ലളിതമായ ഭാഷയിലും വിശദമാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം

ന്യൂഡല്‍ഹി: ഇല്ലാത്ത നേട്ടങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് പരസ്യങ്ങള്‍ കണിയ്ക്കരുതെന്ന് ഐആര്‍ഡിഎഐ. ഇൻഷുറൻസ് കമ്പനികളുടെ പരസ്യങ്ങൾക്ക് പ്രത്യേക മാര്‍ഗരേഖ കൊണ്ടു വരികയാണ് ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്മെൻറ് അതോറിറ്റി. എന്നാൽ ഇല്ലാത്ത ഓഫറുകളും ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടി ഇൻഷുറൻസ് ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഇറക്കുന്നതിന് വിലക്കുമായാണ് ഐആര്‍ഡിഎഐ രംഗത്ത് വന്നത്. അതുപോലെ തന്നെ പോളിസി വ്യവസ്ഥകളും മറ്റും കൃത്യമായും ലളിതമായ ഭാഷയിലും വിശദമാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട വ്യവസ്ഥകളും ഇന്‍ഷുറന്‍സ് ബാധകമല്ലാത്ത സാഹചര്യങ്ങളും പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തണം എന്നും നിര്‍ദേശമുണ്ട്.

Read Also: ജി.എസ്.ടി: വ്യാപാരികള്‍ക്ക് സര്‍ക്കാര്‍വക “ശിക്ഷ”

അതേസമയം ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വിവിധ പോളിസികളുടെ പരസ്യങ്ങള്‍ അവതരിപ്പിയ്ക്കുമ്പോള്‍ കാണുന്നവരെ തെറ്റിദ്ധരിപ്പിയ്ക്കാറുണ്ട്. ഇല്ലാത്ത നേട്ടങ്ങള്‍ പര്‍വ്വതീകരിച്ച്‌ പരസ്യങ്ങളിലൂടെ പോളിസികളിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിയ്ക്കുന്നത് തടയാനാണ് നീക്കം. പോളിസിയുടെ യഥാര്‍ത്ഥ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വേണം ഇനി പരസ്യവും.

ഇതിനായി ഐആര്‍ഡിഎഐ പ്രത്യേക രൂപ രേഖ തയ്യാറാക്കും. കരടു രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഉത്പന്നം ഏതെന്ന് വ്യക്തമായി പ്രതിപാദിയ്ക്കാതെ പോളിസി നിബന്ധനകളുമായി ബന്ധം ഇല്ലാത്ത നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് പ്രശ്നമാവുക. ഇതില്‍ ഓഹരി ഉടമകളുടെ ഉള്‍പ്പെടെ ആഭിപ്രായം റെഗുലേറ്ററി അതോറിറ്റി ആരാഞ്ഞിട്ടുണ്ട്. നവംബര്‍ 10നു മുമ്പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിയ്ക്കണം. ഈ രംഗത്ത് സത്യസന്ധമായ പ്രവണതകള്‍ പ്രോത്സാഹിപ്പിയ്ക്കുകയും പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയുമാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button