KeralaLatest NewsNews

കെ.എസ്.ആര്‍.ടി.സി ബസിൽ മുഴുവൻ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, കേസ് നാളെ വീണ്ടും പരിഗണിക്കും

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസിൽ മുഴുവൻ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിൽ കെ.എസ്.ആര്‍.ടി.സിയെ കക്ഷിയാക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സിയെ കൂടി കേൾക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

അതേസമയം, കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി നേരിടുന്ന സമയമാണെന്നും പ്രത്യേക പരിഗണനയല്ല ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സർക്കാർ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി നാളെ ഉച്ചയ്ക്ക് രണ്ടിന് വീണ്ടും പരിഗണിക്കും.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button