KeralaLatest NewsNewsIndia

പരസ്യങ്ങൾക്ക് മാത്രം 200 കോടി; പിണറായി സർക്കാരിൻ്റെ ധൂർത്ത് ഇങ്ങനെ, കണക്കുകൾ പുറത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ ഇതിനായി കോടികൾ ചെലവിട്ടാണ് സർക്കാർ പരസ്യങ്ങൾ നൽകുന്നത്. ഭരണത്തിൽ വന്നശേഷം 2020 ഡിസംബർ വരെ 153.5 കോടി രൂപയാണ് സർക്കാർ പരസ്യങ്ങൾക്ക് മാത്രമായി ചെലവഴിച്ചത്. പൊതുപ്രവർത്തകനായ കണ്ടത്തിൽ തോമസ് കെ. ജോർജിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ടെൻഡർ, ഡിസ്പ്ലേ തുടങ്ങിയ പരസ്യങ്ങൾക്കാണ് 132 കോടി രൂപ ചെലവാക്കിയത്. അവശേഷിക്കുന്ന 21.5 കോടി രൂപ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കെഎസ്ആർടിസിയിൽ പരസ്യം നൽകുന്നതിന് മുൻകൂറായി 60.5 ലക്ഷം നൽകിയതായും രേഖയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആകെ മൊത്തം പരസ്യങ്ങൾക്ക് ചെലവാക്കിയ തുക 200 കോടി രൂപയിലധികം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Also Read:കള്ളൻ കപ്പലിൽ തന്നെ.. മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച സംഭവം; നിർണായക തെളിവുകൾ പുറത്ത്

പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ഒരു മലയാളിയുടെ കഴുത്തില്‍ മുറുകുന്ന കടബാധ്യത അരലക്ഷത്തിലധികം രൂപയാണെന്ന് നേരെത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. കൃത്യമായി കണക്കാക്കുമ്പോൾ 55,778.34 രൂപയാണ് ഓരോ മലയാളിക്കും മേല്‍ ചുമത്തപ്പെട്ട കടം. ദി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്‍റ് എം.കെ. ഹരിദാസാണ് വിവരാവകാശരേഖ വഴി ലഭിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.

57 മാസം കേരളം ഭരിച്ച പിണറായി സര്‍ക്കാര്‍ ഇക്കാലയളവില്‍ 84,457.49 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിന് വരുത്തിവെച്ചിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ വരെ സംസ്ഥാനത്തിന് ആകെ ലഭിച്ച റവന്യൂ വരുമാനം വെറും 61,670 കോടി മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button