Latest NewsIndiaNewsBusiness

ഐആർഡിഎഐ: ലൈഫ് ഇൻഷുറൻസ് പദ്ധതികൾക്ക് മുൻകൂർ അനുമതി വേണ്ട

വ്യക്തിപരമായ സമ്പാദ്യം, പെൻഷൻ, ആന്വിറ്റി എന്നീ വിഭാഗങ്ങളിലെ ഇൻഷുറൻസ് പദ്ധതികൾക്ക് ഇളവ് ബാധകമല്ല

ലൈഫ് ഇൻഷൂറൻസ് പദ്ധതിയിൽ പുതിയ മാറ്റങ്ങളുമായി ഐആർഡിഎഐ. റിപ്പോർട്ടുകൾ പ്രകാരം, ലൈഫ് ഇൻഷുറൻസ് പദ്ധതികൾ മുൻകൂർ അനുമതി തേടാതെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് അനുവാദം നൽകിയത്.

വ്യക്തിപരമായ സമ്പാദ്യം, പെൻഷൻ, ആന്വിറ്റി എന്നീ വിഭാഗങ്ങളിലെ ഇൻഷുറൻസ് പദ്ധതികൾക്ക് ഇളവ് ബാധകമല്ല. എന്നാൽ, ഹെൽത്ത്, ജനറൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്ക് മുൻകൂർ അനുമതി ഇല്ലാതെ പുറത്തിറക്കാൻ കമ്പനികൾക്ക് അനുവാദം ഉണ്ട്. നേരത്തെ എല്ലാ തരം ഇൻഷുറൻസ് പദ്ധതികളും പ്രഖ്യാപിക്കുന്നതിനു മുൻപ് ഐആർഡിഎഐയുടെ അനുമതി നിർബന്ധമാക്കിയിരുന്നു.

Also Read: ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപമൊഴുകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button