KeralaLatest NewsNews

ജി.എസ്.ടി: വ്യാപാരികള്‍ക്ക് സര്‍ക്കാര്‍വക “ശിക്ഷ”

എന്നാൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെന്ന് കാട്ടി, വ്യാപാരികളില്‍ നിന്ന് സര്‍ക്കാര്‍ നികുതിയും പിഴയും പലിശയും ഈടാക്കുകയാണ്.

കൊച്ചി: ചെയ്യാത്ത തെറ്റിന് വ്യാപാരികള്‍ക്ക് ശിക്ഷ അനുഭവിക്കണമെന്ന നിലപാടാണ് സർക്കാർ ഇപ്പോൾ എടുത്തിരിക്കുന്നത്. ജി.എസ്.ടി അക്കൗണ്ട് നേരിട്ട് കൈകാര്യം ചെയ്യാത്ത ആയിരക്കണക്കിന് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍വക നികുതിയും പലിശയും വന്‍ പിഴയും. വിതരണക്കാരനില്‍ (സപ്ളൈയര്‍) നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നികുതി, സാധനം വിറ്റഴിക്കുമ്പോഴുള്ള നികുതിയില്‍ നിന്ന് കുറച്ച്‌ ബാക്കിയാണ് വ്യാപാരി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടതെന്നാണ് ജി.എസ്.ടി ചട്ടം.

എന്നാല്‍, വിതരണക്കാരന്‍ നികുതി അടച്ചില്ലെങ്കില്‍ വ്യാപാരിക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. വിതരണക്കാരനെക്കൊണ്ട് നികുതി അടപ്പിക്കാനുള്ള ബാദ്ധ്യതയും വ്യാപാരിക്കാണ്. വിതരണക്കാരന്റെ വീഴ്‌ചയ്ക്ക് വ്യാപാരിയില്‍ നിന്ന് വന്‍ തുക പിഴയും പലിശയും ഈടാക്കുകയാണ് സര്‍ക്കാരെന്ന് കേരള ടാക്‌സ് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. റിട്ടേണ്‍ സ്‌ക്രൂട്ടിനി നോട്ടീസുകള്‍ ജി.എസ്.ടി പോര്‍ട്ടലില്‍ ലഭ്യമാണെങ്കിലും ജി.എസ്.ടി അക്കൗണ്ടുകള്‍ നേരിട്ട് കൈകാര്യം ചെയ്യാത്തതിനാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ഇതറിയുന്നില്ല.

Read Also: ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രം 6000 കോടി നൽകി

അതേസമയം ബി2ബി വ്യാപാരമില്ലാത്ത വ്യാപാരികളെ ജി.എസ്.ടി-1 റിട്ടേണില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരള ടാക്‌സ് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. മണിരഥന്‍ ആവശ്യപ്പെട്ടു. നോട്ടീസുകള്‍ ജി.എസ്.ടി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ വ്യാപാരിക്ക് അറിയിപ്പ് നല്‍കണം. രണ്ടുകോടി രൂപയ്ക്ക് താഴെ വിറ്റുവരവുള്ളവരെ ലേറ്റ് ഫീസില്‍ നിന്ന് ഒഴിവാക്കണം. പലിശനിരക്ക് 18ല്‍ നിന്ന് ഒമ്പത് ശതമാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെന്ന് കാട്ടി, വ്യാപാരികളില്‍ നിന്ന് സര്‍ക്കാര്‍ നികുതിയും പിഴയും പലിശയും ഈടാക്കുകയാണ്. കോവിഡ്, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഈ ബാദ്ധ്യത കൂടി താങ്ങേണ്ടിവരുന്നത് സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്കാണ് നയിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.

shortlink

Post Your Comments


Back to top button