പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ആക്സിസ് ബാങ്ക്- മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനിക്കെതിരെ കനത്ത നടപടി സ്വീകരിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ). ഇടപാട് രംഗത്തെ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ ഇൻഷുറൻസ് കമ്പനിക്കെതിരെ മൂന്നു കോടി രൂപ പിഴ ചുമത്തിയത്. കൂടാതെ, 21 ദിവസത്തിനകം രണ്ട് കോടി രൂപ അടയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്സിസ് ബാങ്കും മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഇടപാടുകൾ ഐആർഡിഎഐ ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
റിപ്പോർട്ടുകൾ പ്രകാരം, 2021 മാർച്ച് മാസത്തിൽ ആക്സിസ് ബാങ്ക് മാക്സ് ലൈഫിന്റെ 0.998 ശതമാനം ഓഹരികൾ എംഎഫ്എസ്എസ്എല്ലിന് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാട് ഐആർഡിഎഐയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അക്കാലയളവിൽ 166 രൂപ നിരക്കിലാണ് ഒരു ഷെയർ വിറ്റഴിച്ചത്.
Also Read: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടക്ടർക്ക് കിട്ടിയത് 18 ലക്ഷത്തിന്റെ സ്വര്‍ണക്കട്ടികൾ
ഷെയർ അനുവദിക്കുമ്പോഴും, ഉടമകൾക്ക് ഓഹരികൾ കൈമാറുമ്പോഴും ന്യായമായ മാർക്കറ്റ് മൂല്യം കണക്കാക്കണമെന്ന ചട്ടമുണ്ട്. എന്നാൽ, 2021 മാർച്ച്- ഏപ്രിൽ മാസങ്ങളിൽ, ഈ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ആക്സിസ് ബാങ്കും ഗ്രൂപ്പുകളും എംഎഫ്എസ്എസ്എല്ലിൽ നിന്നും ഷെയറുകൾ സ്വന്തമാക്കിയത്.
Post Your Comments