Latest NewsNewsBusiness

വാഹന ഇൻഷുറൻസ് പോളിസികൾക്ക് ഉയർന്ന കാലാവധി ലഭ്യമാക്കണം, നിർദ്ദേശവുമായി ഐആർഡിഎഐ

പ്രീമിയം ഇൻഷുറൻസ് പോളിസി അനുവദിക്കുമ്പോൾ ഒറ്റത്തവണയായി തന്നെ വാങ്ങണമെന്നും നിർദ്ദേശിക്കുന്നുണ്ട്

രാജ്യത്തെ വാഹന ഇൻഷുറൻസ് പോളിസികൾക്ക് ഉയർന്ന കാലാവധി ലഭ്യമാക്കണമെന്ന നിർദ്ദേശം ഉന്നയിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ). ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്കീമുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാഹന ഇൻഷുറൻസ് പോളിസികളുടെ കാലാവധി നീട്ടാനുള്ള ആവശ്യം ശക്തമാക്കിയത്.

ഐആർഡിഎഐ മുന്നോട്ടുവച്ച കരട് നിർദ്ദേശ പ്രകാരം, മോട്ടോർ തേർഡ് പാർട്ടി ഇൻഷുറൻസ്, ഓൺ ഡാമേജ് ഇൻഷുറൻസ് എന്നിവ ഓരോ വർഷവും പുതുക്കുന്നതിന് പകരം, കാറുകൾക്ക് മൂന്ന് വർഷം, ടൂവീലറിന് അഞ്ച് വർഷം എന്നിങ്ങനെ കാലാവധി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഇവയുടെ പ്രീമിയം ഇൻഷുറൻസ് പോളിസി അനുവദിക്കുമ്പോൾ ഒറ്റത്തവണയായി തന്നെ വാങ്ങണമെന്നും നിർദ്ദേശിക്കുന്നുണ്ട്.

Also Read: ഗ്രാ​നൈ​റ്റ് ദേ​ഹ​ത്ത് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾക്ക് ദാരുണാന്ത്യം

നിലവിലുള്ള ക്ലെയിമുകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ദീർഘ കാല ഇൻഷുറൻസ് പോളിസികൾ അനുവദിക്കുക. കൂടാതെ, ദീർഘ കാല ഇൻഷുറൻസ് പോളിസികൾക്ക് നോ ക്ലെയിം ബോണസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button