Latest NewsNewsIndia

ബീഹാര്‍ നിയസഭാ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് നാല് വിപ്ലവങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി

രാഘോപൂര്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിത്യാനന്ദ് റായ് ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് നാല് വിപ്ലവങ്ങള്‍ നടക്കുമെന്ന് വാഗ്ദാനം നല്‍കി. വ്യാവസായികം, കൃഷി, പാല്‍, നീല വിപ്ലവം എന്നിവ ഉള്‍പ്പെടുന്ന നാല് വിപ്ലവങ്ങള്‍ ബീഹാറില്‍ നടക്കുമെന്ന് രഘോപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് റായ് പറഞ്ഞു.

വ്യാവസായിക വിപ്ലവകാലത്ത് വ്യാവസായിക യൂണിറ്റുകള്‍ സ്ഥാപിക്കുകയും ബീഹാറില്‍ ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. കാര്‍ഷിക വിപ്ലവകാലത്ത് വിള ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വ്യാവസായിക യൂണിറ്റുകള്‍ സ്ഥാപിക്കുകയും കര്‍ഷകരുടെ വരുമാനം അഭിവൃദ്ധിപ്പെടുകയും ചെയ്യും. പാല്‍ വിപ്ലവം, പാല്‍ ഉല്‍പാദനം വര്‍ദ്ധിക്കുകയും രാജ്യത്തുടനീളം വിതരണം ചെയ്യുകയും ചെയ്യും. നീല വിപ്ലവം മത്സ്യബന്ധന ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും, അദ്ദേഹം പറഞ്ഞു.

രാഘോപൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാറിനായി വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിനായി റായ് പ്രചാരണം നടത്തുകയായിരുന്നു. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ ആയി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായിയാണ് നടക്കുക. ഫലം നവംബര്‍ 10 ന് പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button