പാലക്കാട്: ഹാത്രാസും വാളയാറും തമ്മില്‍ വ്യത്യാസമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രണ്ടും ഭരണകൂട ഭീകരതയാണ്. ഭരണകൂട ഭീകരതയ്‌ക്കെതിരേ കേരളം ഉണര്‍ന്നു ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. കേസില്‍ സര്‍ക്കാര്‍ ഇനിയും ക്രൂരത കാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ വീടിന് മുന്നിൽ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി സഞ്ജു സാംസൺ
വാളയാര്‍ എത്രതവണയാണ് യു.ഡി.എഫ് നിയമസഭയില്‍ ഉന്നയിച്ചത്. ഇവര്‍ക്ക് നീതി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. കണ്ണുതുറക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. ഇവരുടെ വേദന കാണാന്‍ ആരുമില്ല. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments