വാഷിംഗ്ടണ്‍ ഡിസി: ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്ത് ജലസാന്നിധ്യം കണ്ടെത്തി. ചന്ദ്രനില്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഉപരിതലത്തില്‍ ജലം കണ്ടെത്തുന്നത് ഇതാദ്യമായാണ്. നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) ആണ് കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ ഒട്ടുമിക്കയിടത്തും ജലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നാസ വ്യക്തമാക്കുന്നത്.
Read also: രാജ്യത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയുന്നു: ആശങ്ക ഒഴിയുന്നതായി സൂചന
നേച്ചര്‍ ജ്യോതിശാസ്ത്രത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഠിനവും വായുരഹിതവുമായ ചന്ദ്രോപരിതലത്തില്‍ ജലം എങ്ങനെ നിലനില്ക്കുന്നു എന്നതിനെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി നാസയിലെ സയന്‍സ് മിഷന് ഡയറക്ടര്‍ പോള്‍ ഹെര്‍ട്സ് വ്യക്തമാക്കി.
Post Your Comments