COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഭേദമായവരുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിദ്ധ്യം ഇല്ലെങ്കിലും ചിലരില്‍ വൈറസ് ബാധയേറ്റ അവയവങ്ങള്‍ക്ക് അവശത നേരിടാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ജനങ്ങള്‍ക്ക് ആശ്വാസമായി ആ വാര്‍ത്ത … ഇന്ത്യയുടെ കൊവിഡ് വാക്സിന് അനുമതി

പോസ്റ്റ് കൊവിഡ് സിന്‍ഡ്രത്തിന്റെ ഭാഗമായി ശ്വാസകോശം, വൃക്ക തുടങ്ങിയവയില്‍ വ്യതിയാനം മാറാന്‍ സമയമെടുക്കുമെന്നും അത്തരക്കാര്‍ക്ക് ദീര്‍ഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനാല്‍ ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രോഗം ഭേദമായാലും ആരോഗ്യകരമായ ഭക്ഷണം കഴിക്കണം.ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അവശത നീണ്ടുനില്‍ക്കുന്നവര്‍ ഡോക്ടര്‍മാരുടെ സേവനം തേടണം. ഹൈപ്പര്‍ ടെന്‍ഷന്‍ പോലുള്ള രോഗമുള്ളവര്‍ കൊവിഡിന് ശേഷം കൂടുതല്‍ കരുതല്‍ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനമുള്ള ജോലികളടക്കം ചെയ്യാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വന്ന് പോകുന്നതാണ് നല്ലത്തെന്ന് കരുതുന്ന ചിലരുണ്ടെന്നും അത്തരം പ്രവണത നല്ലതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button