COVID 19Latest NewsIndiaNews

ജനങ്ങള്‍ക്ക് ആശ്വാസമായി ആ വാര്‍ത്ത … ഇന്ത്യയുടെ കൊവിഡ് വാക്സിന് അനുമതി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമായി ആ വാര്‍ത്ത . ഇന്ത്യയുടെ കൊവിഡ് വാക്‌സിന് അനുമതി. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക മുന്നേറ്റവുമായി ഇന്ത്യ.ഭാരത് ബയോടെക്കിന്റെ കോവിഡിനെതിരെയുള്ള കോവാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരിക്ഷണം മനുഷ്യരില്‍ നടത്താന്‍ അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഒന്ന് രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള പഠനം വിലയിരുത്തിയാണ് ഡി.സി.ജി.ഐ വിദഗ്ദ്ധ സമിതി ഇതിന് അനുമതി നല്‍കിയത്.

Read Also :ഇന്ത്യ പുതിയ തിരിച്ചുവരവിന്റെ പാതയില്‍ : പുതിയ നിയമങ്ങളുമായി കേന്ദ്രം

മൂന്നാം ഘട്ട പരീക്ഷണത്തിനായി 2500 സന്നദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഇവര്‍ക്ക് 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വീതം പരീക്ഷണാത്മക വാക്‌സിന്‍ നല്‍കും. കോവാക്‌സിന്‍ ഒന്ന് രണ്ട് പരീക്ഷണ ഘട്ടങ്ങളില്‍ മികച്ച ഫലങ്ങള്‍ കാഴ്ചവച്ചുവെന്നും അധികൃതര്‍ അവകാശപ്പെട്ടു. നേരത്തെ വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കിനോട് സുരക്ഷയും രോഗപ്രതിരോധ ഡാറ്റയും സമര്‍പ്പിക്കാന്‍ ഡി.സി.ജി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് മൂന്നാഘട്ട പരീക്ഷണത്തിന് ഡി.സി.ജി.ഐ അനുമതി നല്‍കിയത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഒരു കൊവിഡ് വാക്‌സിന്‍ ഡിസംബര്‍ ആദ്യം തന്നെ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button