Latest NewsNewsIndia

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടാം ദിവസവും കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടാം ദിവസവും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 61,775 പേരാണ് കൊവിഡ് രോഗമുക്തരായത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 54,044 പേര്‍ക്ക് മാത്രമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10.83 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തി. രോഗികളുടെ എണ്ണം 7.5 ലക്ഷത്തില്‍ താഴെയാണ് ഇപ്പോൾ. പതിനാലു സംസ്ഥാനങ്ങളിലെ മരണനിരക്ക് ഒരുശതമാനത്തില്‍ താഴേക്ക് എത്തി. ആകെ കൊവിഡ് രോഗമുക്തര്‍ 67,95,103 ആണ്. രോഗമുക്തി നിരക്ക് 89 ശതമാനത്തോടടുക്കുന്നു.

Read also: മന്‍ കി ബാത് 25ന്; പൊതുജനങ്ങള്‍ക്ക് നാളെകൂടി ആശയങ്ങൾ പങ്കുവെക്കാം

ദേശീയതലത്തില്‍ കൊവിഡ് മരണനിരക്ക് ഇന്നലെ 1.51 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തരുടെ 77 ശതമാനവും 10 സംസ്ഥാനങ്ങളില്‍ ആണ്. രോഗമുക്തരായവരില്‍ 8500 പേര്‍ കര്‍ണാടകത്തില്‍ നിന്നാണ്. മഹാരാഷ്ട്രയിലും കേരളത്തിലും 7,000 ത്തിലധികം പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 24 മണിക്കൂറിനുള്ളില്‍ 717 പേരാണ് മരിച്ചത്. മുപ്പതു ശതമാനം മരണങ്ങളും മഹാരാഷ്ട്രയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button