Latest NewsNewsIndia

മന്‍ കി ബാത് 25ന്; പൊതുജനങ്ങള്‍ക്ക് നാളെകൂടി ആശയങ്ങൾ പങ്കുവെക്കാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത് 25ന് നടക്കും. 23 വരെ പൊതുജനങ്ങള്‍ക്ക് ആശയങ്ങള്‍ പങ്കുവെക്കാൻ അവസരമുണ്ട്. ടോള്‍ ഫ്രീ നമ്പരായ 1800-11-7800 ലേക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സന്ദേശങ്ങള്‍ റെക്കോഡ് ചെയ്തും ആശയങ്ങള്‍ കൈമാറാം. ഇതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിക്കുക. നമോ ആപ്പിലൂടെയും mygov.in വെബ് സൈറ്റിലൂടെയും ആശയങ്ങള്‍ നല്‍കാം.

Read also: ധനമന്ത്രി എത്ര വെളളപൂശാന്‍ ശ്രമിച്ചാലും ഓഡിറ്ററെ പുറത്താക്കിയേ മതിയാകൂ: ചെന്നിത്തല നിയമ നടപടിയ്ക്ക്

സാമൂഹിക മാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകുന്ന ആശയങ്ങളും പൊതുസമൂഹത്തിന് പ്രചോദനം നല്‍കുന്ന വ്യക്തി ജീവിതങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പങ്കുവെക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 25ന് രാവിലെ 11 മണിക്കാണ് മന്‍ കി ബാത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button