Latest NewsKeralaNews

കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ വന്നിരുന്നുവെന്ന് മൊഴി…പ്രളയത്തിന്റെ മറവില്‍ യുഎഇയില്‍ നിന്നും പിരിച്ചെടുത്ത 140 കോടി എവിടേയ്ക്ക് പോയി എന്നതിന് വ്യക്തമായ ഉത്തരം കിട്ടി… കോഴിക്കോട്ടെ കേന്ദ്രത്തിലേക്ക് മാത്രം എത്തിയത് 40 കോടി… കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്

തിരുവനന്തപുരം: കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ യുഎഇ കോണ്‍സുലേറ്റില്‍ നിരവധി തവണ വന്നിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി പുറത്ത് വന്നതോടെ കാന്തപുരത്തിനെതിരെ സംശയം നീളുന്നു. സംഭാവനയും വന്‍ തോതില്‍ ഖുര്‍ ആന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവര്‍ എത്തിയതെന്നാണ് സരിത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലുള്ളത്. കുറ്റപത്രത്തിനൊപ്പമുള്ള മൊഴികളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാന്തപുരം എത്തിയത് മകനൊപ്പമാണെന്നും സരിത്ത് ഇഡിയ്ക്ക് നല്‍കിയ മൊഴിയിലുണ്ട്.

Read Also : സ്വര്‍ണക്കടത്ത് കേസ് … മന്ത്രിക്കസേരകള്‍ക്ക് ഇളക്കം…മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക്…. കുരുക്കായത് യുഎഇയിലുള്ള മന്ത്രിപുത്രന്റെ ജോലിക്കാര്യം

അതേസമയം, പ്രളയത്തിന്റെ മറവില്‍ യുഎഇയില്‍ നിന്നും പിരിച്ചെടുത്ത 140 കോടി രൂപയിലേറെയും നല്‍കിയത് മതസ്ഥാപനങ്ങള്‍ക്ക് ആയിരുന്നുവെന്ന ആരോപണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും. ഇതില്‍ 40 കോടി നല്‍കിയത് കോഴിക്കോട്ടെ ഒരു മതസ്ഥാപനത്തിനാണെന്നാണ് വിവരം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button