മന്ത്രി കെ.ടി. ജലീലിനെതിരെ രൂക്ഷ വിമർശനവുമായി എടപ്പാള്‍ സ്വദേശി യാസിര്‍. മന്ത്രിക്കെതിരെ സോഷ്യൽ മീഡിയിൽ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയിലാണ് യാസിര്‍ പ്രതികരിച്ചത്. ട്വന്റിഫോർ ന്യൂസിനോടാണ് യാസിര്‍ ഈക്കാര്യം പറഞ്ഞത്.
‘ വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി രാജ്യദ്രോഹികളെ കൂട്ടുപിടിച്ചു, മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തി നാട്ടില്‍ ഇല്ലാത്ത രീതിയില്‍ സൈബര്‍ ക്രൈം എന്ന പേരില്‍ വീട്ടില്‍ രണ്ട് തവണ റെയ്ഡ് നടത്തിച്ചു.
താന്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണ് മന്ത്രിയുടെ പരാതി. എന്നാല്‍ വിഡിയോ ഇപ്പോഴും സമൂഹമാധ്യങ്ങളില്‍ ഉണ്ടെന്നും അത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലന്നും യുവാവ് പറഞ്ഞു.
Post Your Comments