ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് എൽജെപി നേതാവ് ചിരാഗ് പസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. നിതീഷിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഒറ്റയ്ക്ക് മൽസരിക്കുന്നത്. എൽജെപി പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്നും ചിരാഗ് വ്യക്തമാക്കി. മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തനെങ്കിലും ബിഹാറിലെ പ്രതിപക്ഷ ശബ്ദമാണ് ചിരാഗ്.
അതേസമയം ചിരാഗിന് പരീക്ഷണകാലമാണ്. ഡൽഹിയിൽ ബിജെപിക്കൊപ്പം നിന്നുകൊണ്ടുതന്നെ ബിഹാറിൽ തനിച്ച് മൽസരിക്കാനുള്ള തീരുമാനം. പിന്നാലെ പിതാവ് റാം വിലാസ് പസ്വാന്റെ വിയോഗം. മരണാനന്തരച്ചടങ്ങുകൾക്കിടയിലും സ്ഥാനാർഥി നിർണയവും തിരഞ്ഞെടുപ്പ് ഒരുക്കവും. മുദ്രാവാക്യം ബിഹാർ ഫസ്റ്റ്. ബിഹാറി ഫസ്റ്റ്. ലക്ഷ്യം ജെഡിയു സ്ഥാനാർഥികളെ തോൽപ്പിക്കുക. എന്നാൽ ബിജെപിക്കെതിരെ മൽസരത്തിനില്ല. ബിജെപിയുടെ ബി ടീമല്ലെന്ന് ചിരാഗ് ആണയിടുന്നു. മഹാസഖ്യവുമായി സഹകരിക്കില്ലെന്നും ചിരാഗ് പറയുന്നു.
Post Your Comments