പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ രൂക്ഷമായി വിമർശിച്ച് മുൻ ലോക ജന ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. എൻഡിഎ സഖ്യം വിട്ട് പ്രതിപക്ഷ പാർട്ടികളുടെ കൂടെ ചേർന്നതിനാണ് ചിരാഗ് പാസ്വാൻ നിതീഷ് കുമാറിനെ പരിഹസിച്ചത്.
തോന്നുമ്പോൾ പാർട്ടി മാറുന്ന നിതീഷ് കുമാറിന് ആദർശം എന്നൊരു സാധനം ഉണ്ടോ അതോ ഇല്ലയോ എന്നാണ് പാസ്വാൻ ചോദിച്ചത്. 2013ൽ, പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോഡിയെ ബിജെപി തിരഞ്ഞെടുത്തപ്പോഴും ഇതിനു മുമ്പ് നിതീഷ് കുമാർ എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് നിതീഷ് കുമാർ ജനങ്ങളെ ചതിക്കുന്നത് എന്ന ചിരാഗ് പാസ്വാൻ ചൂണ്ടിക്കാട്ടി.
Also read: ‘ആത്മകഥയെഴുതണം’: ജയിലിൽ പേപ്പറും പേനയും ആവശ്യപ്പെട്ട് പാർത്ഥ ചാറ്റർജി
ആർജെഡി സഖ്യത്തിൽ സന്തുഷ്ടനായിരുന്നു നിതീഷ് കുമാർ അഴിമതി ആരോപണങ്ങളെ തുടർന്ന് സഖ്യം ഉപേക്ഷിക്കുകയും പിന്നീട് ബിജെപിയുമായി കൈകോർക്കുകയും ചെയ്തു. ഇന്നലെ, എൻഡിഎ സഖ്യം വീണ്ടും ഉപേക്ഷിച്ച നിതീഷ് കുമാർ, ആർജെഡി-കോൺഗ്രസ്സ് എന്നിവരുമായി വീണ്ടും സഖ്യം പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹം ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുകയും ചെയ്തു. പുതിയ സഖ്യവുമായി കക്ഷി ചേർന്നത് പ്രഖ്യാപിച്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് എട്ടാം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Post Your Comments