പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുള്ള നേതാവാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. നിതീഷ് കുമാറിന്റെ കഴിവുകളിൽ യാതൊരു സംശയവുമില്ലെന്നും ഉപേന്ദ്ര വ്യക്തമാക്കി.
‘ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാണ്. ഞങ്ങള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ട്. പക്ഷെ പ്രധാനമന്ത്രിയാകാന്‍ കഴിവുള്ള മറ്റു നേതാക്കളും ഇവിടെയുണ്ട്. എല്ലാ യോഗ്യതയുമുള്ള നേതാവാണ് നിതീഷ് കുമാര്‍. അദ്ദേഹത്തിന്റെ കഴിവുകളിൽ യാതൊരു സംശയവുമില്ല’ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
അതേസമയം, നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ‘എന്‍ഡിഎയുടെ ഭാഗമാണ് ജെഡിയു. അതിനാൽ അദ്ദേഹത്തെ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കുന്നത് സംബന്ധിച്ച് നിലവിൽ യാതൊരു ചര്‍ച്ചയുമില്ല’ എന്നാണ് കുശ്വാഹ പ്രതികരിച്ചത്. ജെഡിയുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments