
ഡെറാഡൂൺ: ഋഷികേശിലെ തൂക്ക് പാലത്തില്‍ വച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കന്‍ യുവതി അറസ്റ്റിൽ. ഗംഗ നദിക്ക് കുറുകെയുള്ള ലക്ഷ്മൺ ജൂല തൂക്കുപാലത്തിൽവെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് ആരോപണം. പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും യുവതി ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തെന്നുമാണ് പൊലീസ് പറയുന്നത്.
Read also: മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഡോ. ഹുസൈൻ മടവൂർ
അതേസമയം മാലയുടെയും രത്നങ്ങളുടെയും ഓൺലൈൻ ബിസിനസ്സിനായി ഒരു പ്രൊമോഷണൽ വീഡിയോ ആണ് ഷൂട്ട് ചെയ്തതെന്നാണ് യുവതി വ്യക്തമാക്കുന്നത്. നേരത്തെ ലക്ഷ്മൺ ജൂലയിൽ വച്ച് വീഡിയോ എടുത്ത ഒരു ഫ്രഞ്ച് വനിതയെയും ഒ ഫോട്ടോഗ്രാഫറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അമേരിക്കന്‍ യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
Post Your Comments