Latest NewsIndiaNews

ഇന്ത്യന്‍ സൈന്യം ചുഷുലില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ചൈന

ലഡാക് : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമായില്ല. ഇന്ത്യന്‍ സൈന്യം ചുഷുലില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ചൈന. ചൈന സൈന്യത്തെ പിന്‍വലിച്ച് തല്‍സ്ഥിതി തുടരണമെന്നാണ് ഏപ്രില്‍ മുതല്‍ ഇന്ത്യ ഉന്നയിക്കുന്ന ആവശ്യം. ഈ സമയം മുതല്‍ തന്നെ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനായി സൈനിക തല ചര്‍ച്ചകളാണ് നടന്നുവരുന്നുണ്ട്. പാന്‍ഗോങ് തടാകത്തിന് സമീപത്ത് ഇന്ത്യ റോഡ് നിര്‍ണാണം ആരംഭിച്ചതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചൈനീസ് അധിനിവേശം വര്‍ധിക്കുന്നത്.

Read Also : ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിയ്ക്കുന്നു… ഇനി ആത്മനിര്‍ഭര്‍ ഭാരത് … ഇന്ത്യന്‍ നിര്‍മിത ഉത്പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

പാന്‍ഗോങ്ങ് തടാകത്തിന്റെ വടക്കുഭാഗത്തുള്ള കരയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന നിര്‍ബന്ധം പിടിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെയാണ് ചൈനീസ് സൈന്യം നിയന്ത്രണ രേഖ മറികടന്നിട്ടുള്ളത്. എന്നാല്‍ ഈ മേഖലയിലെ ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിട്ടുള്ള പ്രദേശങ്ങളെല്ലാം തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര ധാരണയിലെത്തിയിട്ടുള്ളതാണ്. ചൈനീസ് അധിനിവേശം തടയാന്‍ നിയന്ത്രണ രേഖയില്‍ ഏഴിടങ്ങളില്‍ ഇന്ത്യ അതിക്രമിച്ച് കടന്നിട്ടുണ്ടെന്നാണ് അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് പരിചിതമായ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

ഞങ്ങള്‍ ഏഴിടങ്ങളിലേക്ക് കടന്നുകയറിയിട്ടുണ്ട്. ചൈനയുമായി ഇപ്പോഴും ചര്‍ച്ചയിലാണെന്നാണോ കരുതുന്നത് ലഡാക്കിലെ സുപ്രധാന പട്രോളിംഗ് പോയിന്റുകളില്‍ ആധിപത്യമുറപ്പിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ചുഷുള്‍ ഉപമേഖലയില്‍ ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് പോയിന്റുകള്‍ക്കപ്പുറത്ത് സുപ്രധാന സ്ഥാനങ്ങളില്‍ അധികാരമുറപ്പിച്ച പശ്ചാത്തലത്തിലാണ് ചൈനീസ് ആവശ്യം. പാന്‍ഗോങ്ങ് തടാകത്തിന്റെ ദക്ഷിണ തീരത്തുള്ള പട്രോളിംഗ് പോയിന്റുകളില്‍ ഇന്ത്യന്‍ ആധിപത്യമുറപ്പിക്കാന്‍ നേരത്തെ തന്നെ അനുവദിക്കപ്പെട്ടിട്ടുണ്ട്. സ്പാന്‍ഗുര്‍ വിടവിന് പുറമേ മോള്‍ഡോയിലെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തെയും ഇന്ത്യ അവഗണിച്ച് വരുന്നുണ്ട്.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഏറ്റവുമൊടുവില്‍ നടന്ന ചര്‍ച്ചയില്‍ ചൈനീസ് സൈന്യം ഉന്നയിച്ച ആവശ്യം പാന്‍ഗോങ് സോയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ്. എന്നാല്‍ ഈ മേഖലയില്‍ നിന്ന് പരസ്പര ധാരണയിലെത്തിയ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ടുവെക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനായി ഏഴ് തവണയാണ് ഇന്ത്യ- ചൈന സൈനിക തല ചര്‍ച്ച നടന്നിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏറ്റവും ഒടുവില്‍ ഇരു രാജ്യങ്ങളുടേയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button