പെട്ടെന്ന് മുതുക് ചൊറിയാൻ തോന്നിയാൽ വീടിനകത്താണെങ്കിൽ പലതുണ്ട് സംഗതികൾ. എന്നാൽ വീടിനു പുറത്താണെങ്കിലോ, ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.
കുന്നും മലയും കെട്ടിടങ്ങളും ഇടിച്ചു നിരത്തുന്ന ജെ.സി.ബി.യുടെ പല്ലിനു താഴെ നിർഭയനായി പുറം മാന്താൻ നിന്ന് കൊടുത്ത ആളിന്റെ വീഡിയോയാണിത്. ഈ വീഡിയോ കേരളത്തിൽ നിന്നുള്ളതാണ്. മലപ്പുറം രജിസ്ട്രേഷനിലെ ടിപ്പർ ലോറിയും കാണാം. 41 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഇയാൾ രണ്ടു തവണ ജെ.സി.ബി.യുടെ പല്ലിനെ പുറംമാന്തിയാക്കുന്നുണ്ട്. ആദ്യം കയ്യിലിരുന്ന തുണികൊണ്ടു ചൊറിഞ്ഞിട്ട് ഫലം കാണാതെ വന്നപ്പോഴാണ് രണ്ടുംകൽപ്പിച്ച് ജെ.സി.ബി.ക്ക് താഴെ നിന്നുകൊടുത്തത്.
വീഡിയോയുടെ അവസാനം മണ്ണുമാന്തിയന്ത്രത്തിന്റെ കൈ ആ ധൈര്യശാലിക്ക് മുന്നിലൂടെ പായിക്കുന്ന ജെ.സി.ബി. ഡ്രൈവറെയും കാണാം. ആയിരക്കണക്കിന് വ്യൂസ് നേടിയ വീഡിയോ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്.
Post Your Comments