Latest NewsIndiaNews

കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും: ആരോഗ്യമന്ത്രി

ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംസ്​ഥാനത്തെ സ്​ഥിതി മെച്ചെപ്പെടുത്താന്‍ ഒത്തൊരുമിച്ചു​ പ്രവര്‍ത്തിക്കുമെന്ന്​ സുധാകര്‍ പറഞ്ഞു.

ബെംഗളൂരു: കേരളത്തെ മാതൃകയാക്കാനൊരുങ്ങി കർണാടക. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരളത്തെ മാതൃകയാക്കുമെന്ന് കര്‍ണാടകയിലെ പുതിയ ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതീവരൂക്ഷമായ സാഹചര്യത്തിലാണ്​ ബി. ശ്രീരാമുലുവിനെ മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്​ മന്ത്രി കെ. സുധാകറിന്​ പകരം ചുമതല നല്‍കിയിരിക്കുന്നത് ഇപ്പോള്‍​.

ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംസ്​ഥാനത്തെ സ്​ഥിതി മെച്ചെപ്പെടുത്താന്‍ ഒത്തൊരുമിച്ചു​ പ്രവര്‍ത്തിക്കുമെന്ന്​ സുധാകര്‍ പറഞ്ഞു. അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും മൈസുരു മേഖലയിലെ കോവിഡ്​ മരണനിരക്ക്​ കുറക്കാന്‍ പ്രഥമ പരിഗണന നലകുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ സുധാകര്‍ ചികബല്ലാപുരയില്‍ നിന്നാണ്​ വിജയിച്ചത്​. തിങ്കളാഴ്​ച നടന്ന മന്ത്രിസഭ പുനസംഘടനയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ്​ എം. കര്‍ജോല്‍ കൈകാര്യം ചെയ്​തിരുന്ന സാമൂഹ്യക്ഷേമ വകുപ്പാണ്​ ശ്രീരാമുലുവിന്​ നല്‍കിയിരിക്കുന്നത്​.

അതേസമയം സര്‍ക്കാര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ തെളിവാണ്​ ആരോഗ്യമന്ത്രാലയത്തിലെ ഇളക്കി പ്രതിഷ്​ഠയെന്ന്​ കോണ്‍ഗ്രസ്​ ആരോപിക്കുകയുണ്ടായി. ​കൊറോണ വൈറസ് രോഗ​ വ്യാപനം തുടങ്ങിയ അന്ന്​ മുതല്‍ കോണ്‍ഗ്രസ്​ ഉന്നയിച്ചു വരുന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ്​ ഈ നടപടിയെന്ന്​ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button