ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു. വെടിവെച്ച സംഘത്തെ തിരിച്ചറിയാനായിട്ടില്ല. പ്രകാശ് സിങ് ധാമിയെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. രുദ്രാപൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പ്രകാശ് സിങ് ധാമി ആണ് വെടിയേറ്റു മരിച്ചത്. കാറിലെത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്.
read also: കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
തലയിലും നെഞ്ചിലും വെടിയേറ്റ ധാമിയെ ഉടനെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments