KeralaLatest NewsNews

ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ; കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്ന് ഹർജ്ജിയിൽ

കൊച്ചി: യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷമിയും ദിയ സനയും ശ്രീലക്ഷമി അറയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

കയ്യേറ്റം, ഭീഷണി, മോഷണം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്.കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Read Also : കനത്ത മഴ : സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സ്ത്രീകള്‍ക്കെതിരെ അഗ്ലീല പരാമര്‍ശങ്ങള്‍ ഉള്ള വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കയിട്ടും നടപടി ഉണ്ടാവാഞതിനെ തുടര്‍ന്നാണ് വിജയ് പി.നായരെ താമസസ്ഥലത്ത് എത്തി മര്‍ദിച്ചതെന്ന് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. സംസ്ക്കാര മില്ലാത്ത പ്രവര്‍ത്തിയാണ് സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറഞിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button