ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാകും വിഷയം ചര്‍ച്ച ചെയ്യുക. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉപദേശക സമിതി യോഗം ചേര്‍ന്നെങ്കിലും വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല.
പാര്‍ട്ടി നേതാക്കളുടെ പരസ്യ പ്രതികരണങ്ങളും ചര്‍ച്ചയായേക്കുമെന്നാണ് വിവരം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിച്ച് കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.
കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിനെതിരെ ആര്‍ജെഡി തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് റാലി നടത്താതെയും ബിഹാറിൽ ശ്രദ്ധിക്കാതെയും പിക്നിക്കിന് പോയെന്നാണ് ആർജെഡിയുടെ ആരോപണം. കോൺഗ്രസിനുള്ളിൽ തന്നെ വിഷയത്തിൽ അസ്വസ്ഥത പുകയുകയാണ്.
Post Your Comments